സമര്‍പ്പിക്കുന്നേ ക്രൂശിന്‍ പാദത്തില്‍
ദേഹം ദേഹിയും ആത്മം മുറ്റുമായ്
എന്‍ പാപത്തിന്‍റെ മറുവിലയായ് – 2
ചൊരിഞ്ഞിതല്ലോ തിരുരുധിരം – 2
സമര്‍പ്പിക്കുന്നേ…1
തിരുരക്തമെന്‍ നാവില്‍ തൊടണേ
സുവിശേഷം ഞാന്‍ സാക്ഷിച്ചിടുവാന്‍
ചുംബിച്ചീടട്ടെ തിരുമുറിവില്‍ – 2
ജ്വലിക്കട്ടെന്നില്‍ സ്നേഹത്തിന്നഗ്നി – 2
സമര്‍പ്പിക്കുന്നേ…1
തിരുനിണമെന്‍ നെറ്റിത്തടത്തില്‍
മുദ്രയതായിട്ടണിയിക്കണേ
തിരുവസ്ത്രത്തിന്‍ തൊങ്ങലെന്‍റെമേല്‍ – 2
തൊടുവിക്ക നിന്‍ ശുശ്രൂഷയ്ക്കായി – 2
സമര്‍പ്പിക്കുന്നേ…1
തിരുനിണമെന്‍ കണ്ണില്‍ തൊടണേ
എന്നെത്തന്നെ ഞാന്‍ നന്നായ് കണ്ടീടാന്‍
പരിശുദ്ധാത്മാവാം തീക്കനലാലെന്‍ – 2
ഉള്ളം നിറക്ക നിന്‍ വേലയ്ക്കായി – 2
സമര്‍പ്പിക്കുന്നേ…1
തിരുനാമത്തിന്‍ അത്ഭുതശക്തി
രാവുംപകലും നിറയട്ടെന്നില്‍
പുനരാഗമനത്തിന്നായെന്നെയും – 2
അനുനിമിഷം കഴുകണമേ – 2
സമര്‍പ്പിക്കുന്നേ…2
എന്‍ പാപത്തിന്‍റെ…2
സമര്‍പ്പിക്കുന്നേ…1
Other Songs
Above all powers