യേശുവിന്‍റെ രക്തത്താല്‍ എന്‍റെ
പാപമെല്ലാം കഴുകി
ജീവന്‍റെ പുസ്തകത്തില്‍ എന്‍റെ പേരും
നാഥന്‍ എഴുതിച്ചേര്‍ത്തു
വിശ്വസിക്കുന്നവര്‍ക്കായ് തന്നെ
പരസ്യമായ് കാഴ്ചയാക്കി
ചേറ്റില്‍ കിടന്നെന്നെ പാറമേല്‍ നിര്‍ത്തുവാന്‍
താതന്‍ പ്രസാദിച്ചപ്പോള്‍
ഞാന്‍ ചെയ്ത പാപങ്ങളാല്‍ യേശു
ക്രൂശിന്മേല്‍ യാഗമായി
എന്നുടെ പാപത്തിന്‍ ശിക്ഷയാം മരണത്തെ
ക്രൂശിന്മേല്‍ രുചിനോക്കി
എനിക്കായ് മരിച്ചവനെ ഇനിമേല്‍
നിനക്കായ് ജീവിക്കുവാന്‍
ദേഹവും ദേഹിയും ആത്മാവും ഞാനിതാ
പൂര്‍ണ്ണമായ് സമര്‍പ്പിക്കുന്നു
ഇന്നിതാ ആത്മാവിനാലെ ഞാന്‍
ബന്ധിക്കപ്പെട്ടവനായ്
ഓടുന്നു എന്നുടെ വേല തികയ്ക്കുവാന്‍
നിന്‍ നാമം മഹത്വപ്പെടാന്‍
ജീവിച്ചീടുന്നു എങ്കില്‍ ഇനിമേല്‍
ക്രിസ്തുവിനായ് മാത്രം
പാനീയ യാഗമായ് തീരുവാന്‍ എന്‍ നാഥാ!
കൃപ എനിക്കേകിടണേ
യേശുവിന്‍റെ…..
Other Songs
Above all powers