ആശിച്ച ദേശത്തെത്തിടുവാന്‍ ഇനി
കാലങ്ങളേറെയില്ല……
ആശിച്ച യേശുവെ കാണുവാനായിനി
കാലങ്ങള്‍ ദീര്‍ഘമല്ല
കണ്ണുനീര്‍ മാറാറായ്, കഷ്ടത തീരാറായ്
കണ്ടിടാറായ് യേശുവെ
സന്തോഷമായ് കൂടും കൂട്ടായ്മയോര്‍ക്കുമ്പോള്‍
സ്വര്‍ഗ്ഗീയ പ്രത്യാശയെ
ആശിച്ച…
വന്നവര്‍ നിന്നവര്‍ കണ്ടവര്‍ കേട്ടവര്‍
യേശുവെ ത്യജിച്ചപ്പോള്‍
ത്യാഗം സഹിച്ചവര്‍ ജീവന്‍ വെടിഞ്ഞവര്‍
മക്കളായ് യേശുവിന്‍റെ
ആശിച്ച…
തീരാത്ത ദുഃഖവും തോരാത്ത കണ്ണീരും
മാറാമുറവിളിയും
എന്നേയ്ക്കുമായ് തീരും രക്ഷകന്‍ സന്നിധി
ആനന്ദ സമ്പൂര്‍ണ്ണമേ
ആശിച്ച…
അത്ഭുത മന്ത്രിയായ്, വീരനാം ദൈവമായ്
സമാധാനപ്രഭുവായ്
നല്‍തണല്‍ തന്നിടും വിശ്രാമമേകിടും
നിത്യമായ് യുഗായുഗം ആശിച്ച…
Aashiccha deshatthetthiduvaanini
kaalangalereyilla……
aashiccha yeshuve kaanuvaanaayini
kaalangal deerghamalla
kannuneer maaraaraayu, kashtatha theeraaraayu
kandidaaraayu yeshuve
santhoshamaayu koodum koottaaymayorkkumpol
svarggeeya prathyaashaye
aashiccha…
vannavar ninnavar kandavar kettavar
yeshuve thyajicchappol
thyaagam sahicchavar jeevan vedinjavar
makkalaayu yeshuvinte
aashiccha…
theeraattha duakhavum thoraattha kanneerum
maaraa muraviliyum
enneykkumaayu theerum rakshakan sannidhi
aananda sampoornname
aashiccha…
athbhutha manthriyaayu, veeranaam dyvamaayu
samaadhaanaprabhuvaayu
nalthanal thannidum vishraamamekidum
nithyamaayu yugaayugam aashiccha…
Other Songs
Above all powers