നന്മയല്ലാതൊന്നും ചെയ്തിടാത്തവന്
തിന്മയാകെ മായിക്കുന്നവന്‍
പാപമെല്ലാം മറക്കുന്നവന് പുതു
ജീവനെന്നില്‍ പകരുന്നവന്
യേശു, യേശു അവനാരിലും വലിയവന്‍
യേശു, യേശു അവനാരിലും മതിയായവന്‍
ദൈവത്തെ സ്നേഹിക്കുമ്പോള്‍ സര്‍വ്വം നന്മയ്ക്കായ് ഭവിച്ചിടുന്നു
തിരുസ്വരമനുസരിച്ചാല്‍ നമുക്കൊരുക്കിടുമവനഖിലം
കൃപയരുളിടുമേ ബലമണിയിക്കുമേ മാറാ മധുരമായ് മാറ്റിടുമേ…
ഇരുള് നമ്മെ മൂടിടുമ്പോള്‍ ലോകവെളിച്ചമായവനണയും
രോഗികളായിടുമ്പോള്‍ സൗഖ്യദായകനവന്‍ കരുതും
അവന്നാലയത്തില്‍ സ്വര്‍ഗ്ഗനന്മകളാല്‍ നമ്മെ നിറച്ചീടുമനുദിനവും…
കണ്ണുനീര് താഴ്വരകള്‍ ജീവ ജലനദിയാക്കുമവന്
ലോകത്തിന് ചങ്ങലകള്‍ മണി വീണയായ് തീര്‍ക്കുമവന്‍
സീയോന് യാത്രയതില്‍ മോക്ഷ മാര്‍ഗ്ഗമതില്‍ സ്നേഹ
ക്കൊടിക്കീഴില് നയിക്കുമവന്‍…..
Other Songs

നീയെന്റെ രക്ഷകന് നീയെന്റെ പാലകന്
https://cdn.crfgospel.in/songs/audio/904_Neeyente_rakshakan.mp3
Above all powers